Kroosil Kandu Njan Ninn Snehathe - Lyrics


ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ 
ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ (2)
പകരം എന്തു നല്‍കും ഞാനിനി 
ഹൃദയം പൂര്‍ണ്ണമായി നല്‍കുന്നു നാഥനെ (2)

സൃഷ്ട്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്
അത്ഭുതമാം  നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും (2)

പകരം എന്തു നല്‍കും ഞാനിനി 
നന്ദിയാല്‍ എന്നും വാഴ്തിടും കര്‍ത്താവെ (2)
അടിപ്പിന്നരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ
സൌഖ്യമാക്കും യേശുവിന്‍ ശക്തിയെ (2)

പകരം എന്തു നല്‍കും ഞാനിനി 
എന്നാരോഗ്യം നല്‍കുന്നു നാഥനെ (2)
മോഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്ദത്തെ
വിടുതല്‍ നല്‍കും നിന്‍ ഇമ്പ  വചനത്തെ (2)  

പകരം എന്തു നല്‍കും ഞാനിനി 
ദേശത്തെങ്ങും പോകും സുവിശേഷവുമായി (2)
നിന്‍ ശരിരം തകര്‍ത്തു നീ ഞങ്ങള്‍ക്കായി
ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായി (2)

പകരം എന്തു നല്‍കും ഞാനിനി 
അന്ത്യത്തോളം  ഓര്‍മ്മിക്കും യാഗത്തെ (2)

Comments

Popular posts from this blog

I come before you today - Thank you Lord Lyric

YOU ARE MY REFUGE - Song Lyrics

King of kings, majesty, God of Heaven living in me Lyrics