Aaaradhikkunnae Njangal Aaaradhikkunnae - Lyrics

ആരാധിക്കുന്നേ ഞങ്ങള്‍ ആരാധിക്കുന്നേ
ആത്മനാഥന്‍ യേശുവിനെ ആരാധിക്കുന്നേ

ആരാധിക്കുന്നേ ഞങ്ങള്‍ ആരാധിക്കുന്നേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേ

ഹല്ലെല്ലുയ്യ  ഹല്ലെല്ലുയ്യ  ഗീതം പാടിടാം
ഹല്ലെല്ലുയ്യ  ഗീതം പാടി ആരാധിച്ചിടാം

ഇന്നു  ഞങ്ങള്‍ വിശ്വാസത്താല്‍ ആരാധിക്കുന്നു
അന്നു ഞങ്ങള്‍ മുഖം കണ്ടു ആരാധിചിടും

സാരഫുകള്‍ ആരാധിക്കും പരിശുദ്ധനേ
സന്തോഷത്താല്‍ സ്വന്തമക്കള്‍ ആരാധിചിടും

ബന്ധനമഴിയും കെട്ടുകളഴിയും ആരാധനയിങ്ങല്‍
ബാധകള്‍ ഒഴിയും കോട്ടകള്‍ തകരും ആരാധനയിങ്ങല്‍

രോഗം മാറും ക്ഷീണം മാറും ആരാധനയിങ്ങല്‍
മണ്‍കുടമുടയും   തീകത്തിടും ആരാധനയിങ്ങല്‍

അപ്പോസ്തോലര്‍ രാത്രികാലെ ആരാധിച്ചപ്പോള്‍
ചങ്ങല പൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ

ആരാധിക്കുന്നേ ഞങ്ങള്‍ ആരാധിക്കുന്നേ
ആത്മനാഥന്‍ യേശുവിനെ ആരാധിക്കുന്നേ

ആരാധിക്കുന്നേ ഞങ്ങള്‍ ആരാധിക്കുന്നേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേ

Comments

Popular posts from this blog

I come before you today - Thank you Lord Lyric

YOU ARE MY REFUGE - Song Lyrics

O Lord my God! when I in awesome wonder - Lyrics